• Welcome to St. Thomas Malankara Catholic Church
  • 0471 253 2632
  • stthomasvaliyapallinalanchira@gmail.com

ദേവാലയ നവീകരണം.

img

ദേവാലയ നവീകരണം.

മലങ്കര സുറിയാനി കത്തോലിക്കാ ഹയരാർക്കി സ്ഥാപന ത്തോടൊപ്പം ദൈവദാസൻ മാർ ഇവാനിയോസ് പിതാവിന്റെ മിഷൻ പ്രവർത്തനങ്ങൾ നാലാഞ്ചിറയിൽ ആരംഭിക്കുകയും ബഥനി ആശ്രമത്തോട് ചേർന്നു ഇടവക സമൂഹം രൂപമെടുക്കുകയും ചെയ്തു.1977ൽ സെന്റ് തോമസ് ദേവാലയത്തിന് തറക്കല്ലിടുകയും 1984 ജൂലൈ 3 നു കൂദാശ ചെയ്യുകയും ചെയ്തു. ഇടവകാംഗങ്ങളുടെ വർദ്ധനവ് അനുസരിച്ച് ദേവാലയ നവീകരണ ആശയങ്ങൾ ഉണ്ടാവുകയും ദൈവഹിതപ്രകാരം 2021 ഒക്ടോബർ 10നു കൂടിയ പൊതുയോഗം ദേവാലയ നവീകരണവും ഇടവക ജനത്തിന് മറ്റ് ആവശ്യങ്ങൾക്കായി ഒന്നിച്ചു കൂടുന്നതിനുള്ള കെട്ടിടവും നിർമ്മിക്കുന്നതിന് ഐക്യകണ്ഠേന തീരുമാനിക്കുകയും 61 അംഗ ദേവാലയ നവീകരണ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. 2.5 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ദേവാലയ നവീകരണം ഇടവകയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് പൂർത്തീകരിച്ച് കൂദാശ ചെയ്യുന്നതിന് ആഗ്രഹിച്ചു നിർമ്മാണം വേഗത്തിൽ പുരോഗമിക്കുന്നു. 7.2.22 തിങ്കളാഴ്ച ദൈവാലയ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. നിർമ്മാണ ജോലികൾ എസ് ആർ കൺസ്ട്രക്ഷൻ കമ്പനി ഏറ്റെടുത്തു ചെയ്തുകൊണ്ടിരിക്കുന്നു. വിവിധ കമ്മിറ്റികളിലെ കൺവീനേഴ്‌സിന്റ പേരുകൾ. ചെയർമാൻ.,Rev. Fr. Mathewparakal.OIC(വികാരി ) വൈസ് ചെയർമാൻ. Rev. Fr. JoshyRaimond OIC(സഹവികാരി ) ജനറൽ കൺവീനർ. ശ്രീ. മാത്യുകുട്ടി വാലുപറമ്പിൽ. ജോയിൻ കൺവീനർ.ശ്രീ.അലക്സ് കുറിയാക്കോസ് തങ്ങളത്തിൽ ഫിനാൻസ് കമ്മിറ്റി കൺവീനർ. ശ്രീ.ജോൺ വി ജോർജ്ജ് വലിയവീട്ടിൽ. വസ്തു, പ്ലാൻ, അപ്പ്രൂവൽ. Dr. തോമസ്കുട്ടി പനച്ചിക്കൽ ഷിഫ്റ്റിംഗ് &ക്ലിയറിംഗ്. ശ്രീ. ജോൺ അലക്സാണ്ടർ വേങ്ങൽ മേരീവില്ല. വർക്ക്‌ സൂപ്പർ വിഷൻ. ശ്രീ. നോയൽ പി സോജൻ തെക്കേവീട്ടിൽ.t സെക്രട്ടറി( റിപ്പോർട്ട് ) ശ്രീ. ഷാജി സക്കറിയ പട്ടരു കണ്ടത്തിൽ. നാൾവഴി റിപ്പോർട്ടിംഗ് ശ്രീമതി. ജിജി മത്തായി കിഴക്കേതിൽ.