രണ്ടര വർഷക്കാലം ഇടവകയുടെ അസിസ്റ്റന്റ് വികാരിയായിരുന്ന പ്രിയ ബഹു. ജോഷി റയ്‌മണ്ട് ഓ.ഐ.സി അച്ചന് ഇടവകയിൽ നിന്നും ഇടവക കൂട്ടായ്മ യാത്രയയപ്പ് നൽകുകയുണ്ടായി. ജോഷി അച്ചന് ഇടവകയുടെ സ്നേഹോപഹാരം ഇടവക സെക്രട്ടറി നൽകി. വിവിധ ഭക്ത സംഘടനകളും, പ്രാർത്ഥനാ ഗ്രൂപ്പുകളും അവരുടെ സ്നേഹോപഹാരം നൽകുകയുണ്ടായി. അതേ തുടർന്ന് ബഹുമാനപ്പെട്ട അച്ചൻ ഇടവക സമൂഹത്തിന് നന്ദി അറിയിച്ചു.