2023 - 24 വർഷത്തിലേക്കുള്ള പുതിയ ഇടവക ഭരണസമിതിയെ 2023 ഏപ്രിൽ മാസം 23-ാം തീയതി ഞായറാഴ്ച ആദ്യത്തെ വിശുദ്ധ കുർബാനയ്ക്ക് ശേഷം നടത്തപ്പെട്ട ഇടവക പൊതുയോഗത്തിൽ വച്ച് ബഹുമാനപ്പെട്ട ഇടവക വികാരി മാത്യു പാറക്കൽ ഓ.ഐ.സി അച്ചന്റെ അധ്യക്ഷതയിൽ തെരഞ്ഞെടുക്കപ്പെട്ടു. ശ്രീ ബാബു പി.സ് കാലായിൽ ഗാർഡൻസ് - നെ ഇടവക ട്രസ്റ്റിയായും, ശ്രീ മാത്യൂസ് ജേക്കബ് കിഴക്കേതിൽ - നെ ഇടവക സെക്രട്ടറിയായും, ശ്രീ നോയൽ പി സോജൻ തെക്കു വീട്ടിൽ - നെ ഇടവക ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. പുതിയ ഇടവക ഭരണസമിതി 2023 ഏപ്രിൽ മാസം 30-ാം തീയതി ഞായറാഴ്ച ബഹു. ഇടവക വികാരി മാത്യു പാറക്കൽ ഓ.ഐ.സി അച്ചന്റെ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. അതേത്തുടർന്ന് നടത്തപ്പെട്ട സംയുക്ത കമ്മിറ്റി മീറ്റിങ്ങിൽ വച്ച് മുൻ ട്രസ്റ്റി ശ്രീ ബിനു കെ കാലായിൽ പുതിയ ട്രസ്റ്റിക്ക് അധികാരങ്ങൾ കൈമാറി. അതോടൊപ്പം മുൻ സെക്രട്ടറി ശ്രീ ജോൺ കാവിനാൽ പുതിയ സെക്രട്ടറിക്ക് അധികാരങ്ങൾ കൈമാറി. മുൻ ജോയിന്റ് സെക്രട്ടറിയായ ശ്രീ അഖിൽ ബേബി കുട്ടി പുതിയ ജോയിൻ സെക്രട്ടറിക്ക് അധികാരങ്ങൾ കൈമാറി.